Saturday, 23 June 2012

അയാള്‍

ജനുവരിയുടെ എല്ലാ പ്രത്യേകതകളും കാലാവസ്ഥയില്‍ കാണാനുണ്ട്.ഏതു കാലാവസ്ഥ
യിലും എനിക്ക് വിഷമമുണ്ടാക്കിയിരുന്നതു രണ്ടു കാര്യങ്ങളാണ്, മധുരം ചേര്‍ത്ത ചാ
യയും പൊടിനിറഞ്ഞ അന്തരീക്ഷവും.പക്ഷെ ഇന്ന് അതെപ്പറ്റിയൊന്നും ചിന്തിക്കാന്‍ എ
നിക്ക് നേരമില്ല.ചരക്കു വാഹനങ്ങള്‍ വന്നും പോയുമിരിക്കുന്ന റെയില്‍വേ കബൌണ്ടി
ലൂടെ വേഗത്തില്‍ നടക്കുകയാണ്.മറ്റൊരു വ്യക്തികളിലും അവിടെ നിറഞ്ഞു നില്‍ക്കുന്ന
ബഹളങ്ങളിലും ശ്രദ്ധ പതിഞ്ഞില്ല.ഭാരത യുദ്ധത്തില്‍ കര്‍ണ്ണന്‍ തൊടുത്ത ശരങ്ങല്‍ക്കു
പോലും എന്റെ കാലുകളുടെ വേഗത ഉണ്ടാവില്ല.

              ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന്‌ നെടുംകുതിര എടുക്കാന്‍ ഉണ്ടാവുന്നതി
നേക്കാള്‍ ആളുകള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞിരിക്കുന്നു.സാധാരണ റെയില്‍വേ സ്റ്റേഷനിലേ
ക്കുള്ള വരവ് എനിക്കെന്നും കൌതുകകാഴ്ചകള്‍ സമ്മാനിച്ചിരുന്നു.പലതരം ആളുകള്‍,
പലതരം വേഷങ്ങള്‍,അവയ്ക്ക് പലതരം വര്‍ണ്ണങ്ങള്‍,പലതരം ഭാഷകള്‍,കുസൃതികാട്ടി
നടക്കുന്ന കുരുന്നുകള്‍,പ്രണയിക്കുന്ന കൌമാരം,സഹായം വേണ്ടുന്ന വാര്‍ധക്യം,പൊ
ങ്ങച്ചം നിറഞ്ഞ സ്ത്രീരത്നങ്ങള്‍,തിടുക്കംകൂട്ടുന്ന ദമ്പതികള്‍ എല്ലാം എനിക്ക് കാഴ്ച്ചയു
ടെ വിരുന്നൊരുക്കിയിരുന്നു.നീലവസ്ത്രം ധരിച്ചു എപ്പോഴും സേവനനിരതരായിരിക്കു
ന്ന റെയില്‍വേ തൊഴിലാളികള്‍,യുണിഫോം ധരിച്ച കാറ്ററിംഗ് വിഭാഗം,അനുന്‍സ്മെ
ന്റിനുമുന്‍പ് കേള്‍ക്കാറുള്ള പരസ്യവാചകങ്ങള്‍,ഇവയൊക്കെയും ഞാന്‍ നന്നായി
ആസ്വദിച്ചിരുന്നു.പക്ഷെ ഇന്ന് ഒരു ചെറു ചിരിയോടുകൂടി എന്‍ക്വയറി കൌണ്ടറിലേ
ക്ക് നടക്കുമ്പോള്‍ എന്റെ ചിന്തകള്‍ മറ്റൊരുലോകത്തി ലാണ്.ഓഫീസില്‍ നുണ പറഞ്ഞി
ട്ടിറങ്ങിയതിന്റെ ടെന്‍ഷന്‍ ഒരറ്റത്തുന്‍ടെങ്കിലും,ഞാന്‍ ചെയ്യാന്‍ പോകുന്നത് തെറ്റല്ലെ
ന്നൊരു തോന്നല്‍ എന്നെമുന്നോട്ടു നടത്തിച്ചു.


എന്‍ക്വയറി കൌണ്ടറില്‍ നിന്നും 15-മിനിട്ടിനകം ട്രെയിന്‍ എത്തും എന്ന വിവരം ഗ്രഹി
ച്ച്പതുക്കെ ലേഡീസ് വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു.മിനിട്ടുകള്‍ മണിക്കൂറുകള്‍ പോലെ
തോന്നി.പക്ഷെ 15-മിനിട്ട് കഴിഞ്ഞിട്ടും അനൌന്‍സ്മെന്റ് ഒന്നുംതന്നെ കേള്‍ക്കുന്നില്ല.മറ്റു
പല വണ്ടികളുടെയും അനൌന്‍സ്മെന്റ്കള്‍ കേള്‍ക്കാം.ഒരു വണ്ടി സ്റെഷനില്‍ എത്തു
മ്പോള്‍ വെയിറ്റിംഗ്റൂം ഒഴിയുകയും,അതേ വണ്ടിയിലെ സ്ത്രീകളെക്കൊണ്ട് നിറയുക
യും ചെയ്യുന്നു.പക്ഷെ ഞാന്‍ മാത്രം സ്ഥിരമായി അവിടെ തങ്ങിനിന്നു.ഇടയ്ക്കു മുറിയില്‍
പരക്കുന്ന മൂത്രത്തിന്റെ രൂക്ഷഗന്ദ്ധം എന്നെ അസ്വസ്ഥയാക്കി.പതുക്കെ ഇറങ്ങി ബൂത്ത്‌ 
തിരക്കിനടന്നു." വണ്ടിയെവിടെയെത്തി " എന്നുള്ള ചോദ്യത്തിന് " കായംകുളത്തുനിന്നും
പുറപ്പെട്ടില്ല " എന്ന് മറുപടി കിട്ടി." ഞാന്‍ തിരിച്ചുപോകട്ടെ? " എന്ന് ചോദിച്ചപ്പോള്‍ 
" നീ അവിടെയിരിക്കു,ഞാന്‍ അരമണിക്കൂരിനകം അവിടെയെത്തും " എന്നും മറുപടി വ
ന്നു.വെയിറ്റിംഗ് റൂമി ല്‍ തിരികെ വന്നു കസേരയില്‍ ചാരിയിരിക്കുമ്പോള്‍ മൂന്നു മാസ
ങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളിലേക്ക് പറന്നുപോയി മനസ്സ്...

          ഒരിക്കലും രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള അടുപ്പമായിരുന്നില്ല ഞങ്ങള്‍ തമ്മില്‍ 
ഉണ്ടായിരുന്നത്,തികച്ചും മനസ്സുകളുടെ അടുപ്പം.അതിലുപരി ബാലു പറയാറുള്ളതു
പോലെ എല്ലാം ഒരു നിമിത്തം.അല്ലെങ്കില്‍ രണ്ടു നാടുകളില്‍ ബാലുവും അനുവും ആ
യിരുന്നവര്‍ പരിചയപ്പെടില്ലായിരുന്നുവല്ലോ.അല്ലെങ്കില്‍ ഓഫീസിലെ ഇന്റര്‍വ്യൂ ഹാ
ളില്‍ നിന്നും മൂന്നാമതൊരാള്‍ വഴിയുണ്ടായ അടുപ്പം ബാലു പറയുമ്പോലെ എന്റെ 
ദുര്‍വാശിമൂലം ഇവിടംവരെയെത്തി.എന്നുമെനിക്ക് ബാലുവിനോട് തോന്നിയിട്ടുള്ളത്,
വൈകാരികമായ ഇഷ്ട്ടത്തിലുപരി ഒരരാധന,ഒരു വിശ്വാസം ഒക്കെയാണല്ലോ.ബാലു
വിന് തിരിച്ച് എന്താണുണ്ടായത് എന്ന് അന്വേഷിക്കാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല.ചിലപ്പോ
ള്‍ അതൊരു സിമ്പതി ആയിരിക്കാം.അതെന്തായാലും എനിക്ക് വിഷയമല്ല,എന്നും ഞാന്‍
എന്റെ വികാരങ്ങളെ മാത്രമേ മാനിച്ചിട്ടുള്ളൂ.കുറെയേറെ ചോദ്യങ്ങള്‍ എന്റെ മനസ്സി
ല്‍ വന്നുനിറഞ്ഞു." ബാലുഎനിക്കാരായിരുന്നു?പ്രണയിക്കാന്‍ അറിയാത്ത,അല്ലെങ്കില്‍ 
അതിനോട് മുഖം തിരിച്ചിട്ടുള്ള,പ്രകൃതിയിലെ വൈകാരിക ഭാവങ്ങളെ മനസ്സിലാക്കാന്‍
ശ്രമിച്ചിട്ടില്ലാത്ത എന്നെ ഇതിലേക്ക് വലിച്ചിഴച്ച്ച,എന്റെ മനസ്സിനെ വിഷമിപ്പിച്ച്ച,
കണ്ണുകളെ കരയിപ്പിച്ച മഹാന്‍.അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍,രണ്ടു കുട്ടികളെ
യും ഭര്‍ത്താവിനെയുമൊക്കെ സംരക്ഷിച്ചു നടക്കേണ്ട ഈ പ്രായത്തില്‍ അമ്മക്കൊപ്പം
ഉറങ്ങി,അമ്മ ഉരുട്ടുന്ന ഉരുളക്കു വാ പൊളിച്ചു,മൂക്കത്ത് ശുണ്ടിയുമായി നടന്ന എ
ന്റെ അഹങ്കാരത്തെ കുത്തിയൊടിച്ചു പെട്ടിയിലാക്കിയ ബാലു.അടുത്ത് വന്നിരുന്ന 
കുട്ടിയുടെ സംസാരം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.കൂടെ അവന്റെ അമ്മയുമു
ണ്ടായിരുന്നു.അവര്‍ കേരള എക്സ്പ്രെസ്സിനു പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകാ
ന്‍ വന്നതാണ്‌.ഞാനും ആ ട്രെയിന്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എവി
ടെ പോകാനാണെന്ന അന്വേഷണം വന്നു."അല്ല, ഞാന്‍ ഒരാളെ സ്വീകരിക്കാന്‍ വന്നതാ
ണെന്ന് "പറഞ്ഞൊഴിഞ്ഞുമാറി.അല്ലെങ്കിലും അപരിചിതരോട് ഒരു ചിരിക്കപ്പുറം ഒന്നും
പങ്കുവെക്കുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു.പതുക്കെ പതുക്കെ ഞാന്‍ ഉറക്കത്തിലേക്ക് 
വീണുപോയി...

         " യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌.....ട്രെയിന്‍ നമ്പര്‍......ന്യൂ ഡല്‍ഹിയില്‍ നിന്നും തിരു
നന്തപുരം വരെപോകുന്ന കേരള എക്സ്പ്രെസ്സ് ചില സാങ്കേതിക കാരണങ്ങള്‍ മൂലം 
വൈകിഓടുന്നു.കുറച്ചു സമയത്തിനുള്ളില്‍ കേരള എക്സ്പ്രെസ്സ് 4-മത്തെ പ്ലാറ്റ്ഫോ
മില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു"...... അനൌന്‍സ്മെന്‍റ് കേട്ട് ഞാന്‍ ഞെട്ടിയുണര്‍
ന്നു ചുറ്റിലും നോക്കി.ആരും ശ്രദ്ധിക്കുന്നില്ല,വീണ്ടും എന്റെ ചിന്തകള്‍ ഊളിയിട്ടു ബാ
ലുവിലെത്തി.പരിചയപ്പെട്ട നാള്‍ മുതല്‍ എന്റെമേല്‍ ആധിപത്യം സ്ഥാപിച്ചു മാത്രമേ
സംസാരിച്ചിരുന്നുള്ളൂ.ആദ്യമൊക്കെ തോന്നിയിരുന്ന ഇഷ്ട്ടക്കുറവു പിന്നീട് ഒരു ഇഷ്ട്ട
ത്തിനു ചാല് കീറുകയാണെന്ന് ഞാന്‍ മനസ്സിലാക്കി.പലപ്പോഴും എനിക്ക് യോജിക്കുന്ന
ആളല്ല എന്ന് തോന്നിയിട്ടും മനസ്സ് പിന്മാറാന്‍ കൂട്ടാക്കിയില്ല.ഓരോ കയ്പ്പ് നിറഞ്ഞ
അനുഭവങ്ങളും,സംഭാഷണങ്ങളും എന്നെ ബാലുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു.
ബാലു പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ പോസിടീവ് ആയി മാത്രം സ്വീകരിച്ചു.അയാള്‍
ക്കെന്തായാലും എനിക്ക് പ്രശ്നമില്ല,ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെട്ടു,അതിഷ്ട്ടപ്പെട്ടത്‌ തന്നെ
യാണ്.അതില്‍ ഒരു മാറ്റവും ഇല്ല.

മെയിലുകളില്‍ക്കൂടിയും,ഫോണില്‍ക്കൂടിയും ഉള്ള പരിചയത്തെക്കാളുപരി,മജ്ജയും
മാംസവുമുള്ള രണ്ടു വ്യക്തികളായി പരിചയപ്പെടുകയാണ് ഈ കൂടിക്കാഴ്ച്ചയുടെ
ഉദ്ദേശ്യം.മനസ്സുകൊണ്ട് ബാലുവിന്റെ എല്ലാ വൈകൃതങ്ങള്‍ക്കും കൂട്ട് നിന്നിട്ടുണ്ട്.
പക്ഷെ ശരീരംകൊണ്ട് അതുണ്ടാവരുതെന്നു മനസ്സില്‍ പലപ്രാവശ്യം അരക്കിട്ടുറപ്പി
ച്ചിട്ടുണ്ട്.അനുവിന് ബാലുവിനോടുള്ള ബന്ധം എന്തായിരുന്നു?...... ആ ...അറിയില്ല,
ഒരുപക്ഷെ അത് ഒരു ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയോടുള്ള അടുപ്പം??.
വ്യക്തിപരമായ ഒരു കാര്യങ്ങളും സുഹൃത്തുക്കളോട്പോലും ഞാന്‍ പറയാറില്ല.
പക്ഷെ ബാലു ചോദിച്ചപ്പോഴൊക്കെ ഞാനത് പറഞ്ഞിട്ടുണ്ട്. 'ഫോണിലൂടെ എന്നെ
ആവശ്യപ്പെട്ട വ്യക്തി'!.എല്ലാം ബാലുവിനവകാശപ്പെട്ടതാണ്.ആ തന്റെടിയെ കാണ
ണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറെയായി,ഇന്നത്‌ സാക്ഷാത്കരിക്കാന്‍ പോ
കുകയാണ്. " ജാതകചേര്‍ച്ചക്കുറവു വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാക്കി " എന്ന്
ബാലു എന്നോട് പറഞ്ഞു.ഒരുപക്ഷെ അത് ബാലു എന്നോട് പറഞ്ഞ ഒരു നുണയാണെ
ങ്കില്‍ക്കൂടി,അത് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.ബാലു എന്നോടുപറഞ്ഞ ഒരു
പാടു നുണകളില്‍ ഒന്നായിക്കാണാണെനിക്കിഷ്ട്ടം.
                    "  യാത്രക്കാരുടെ ശ്രദ്ധക്ക്... ന്യൂ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം
രെ പോകുന്ന  കേരള എക്സ്പ്രെസ്സ് അല്‍പ്പസമയത്തിനുള്ളില്‍ നാലാമത് പ്ലാറ്റ്ഫോ
മില്‍ എത്തിച്ചേരും....."അനൌന്‍സ്മെന്‍റ് എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.വെയി
റ്റിംഗ്റൂമില്‍ ആകെ ബഹളം,എല്ലാവരും തിരക്കിട്ട് പുറത്തേക്കു ഇറങ്ങുന്നു.ഞാനും
ബാഗുമെടുത്ത്‌ ഫോണ്‍ ചെയ്യാനായി ഇറങ്ങി.
        " ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ ചിലപ്പോള്‍ മനസ്സിലായില്ലെങ്കിലോ? ഞാന്‍
ലേഡീസ് വെയിറ്റിംഗ് റൂമിനു പുറത്തു നില്‍ക്കാം ".ഞാന്‍ പറഞ്ഞു.
ഈ  കൂടിക്കാഴ്ച്ച്ച ഒരിക്കലും ആര്‍ഭാടപൂര്‍ണ്ണമാകരുതെന്നു എനിക്ക് നിര്‍ബന്ദ്ധ
മായിരുന്നു.പുതുമയില്ലാത്തതും,പഴയതുമായ ചുരിദാര്‍തന്നെ ഇട്ടു വന്നത് അതുകൊ
ണ്ടാണ്.പച്ചയായി സംസാരിച്ചു പരിചയപ്പെട്ട വ്യക്തികള്‍ പച്ചയായിത്തന്നെ കാണ
ണം.കണ്ട മാത്രയില്‍ത്തന്നെ ബാലു തിരിച്ചറിഞ്ഞു.
" ഹല്ലോ മാഡം, ഹൌ ആര്‍ യു? ".  ഞാന്‍ അത്ര ഫൈന്‍ അല്ലാതിരുന്നതിനാല്‍ തിരിച്ചു
"ഗുഡ് ഈവെനിംഗ്" വിഷ് ചെയ്ത്,ഞങ്ങള്‍ റെയില്‍വേ സ്റെഷനില്‍ നിന്നും പുറത്തു
കടന്നു.എന്നും നേരില്‍ കാണാറുള്ള വ്യക്തികളെപ്പോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്‌.
ഒരുതരത്തിലുള്ള വികാരത്തള്ളിച്ച്ചയും എനിക്കനുഭവപ്പെട്ടില്ല,ബാലുവിനും അങ്ങി
നെ തന്നെയായിരിക്കണം.

പക്ഷെ പുറത്തിറങ്ങുന്നതിനിടയില്‍ പെട്ടെന്ന് ബാലുപറഞ്ഞു 
" നീ എന്താവശ്യപ്പെട്ടാലും ഞാന്‍ തരും,നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാന്‍ തോന്നു
ന്നു.ഞാന്‍ പരിചയപ്പെട്ട പെണ്‍കുട്ടികളില്‍ ഒരു വാക്കുകൊണ്ടുപോലും ബുദ്ധിമുട്ടി
ക്കാത്ത പക്വതയുള്ള കുട്ടിയാണ് നീ..."
കുടിയന് ഒരുമാറ്റവുമില്ല,കാണുമ്പോഴെങ്കിലും പക്വമായി പെരുമാറുമെന്നു പ്രതീക്ഷി
ച്ചിരുന്നു.അയാള്‍ക്ക്‌ ഞാന്‍ അയാള്‍ കണ്ട ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാളായിരി
ക്കും.പക്ഷെ എനിക്കങ്ങിനെയല്ലെല്ലോ...കോളേജിലേക്ക് പോകുന്ന വഴിയിലുള്ള റെ
യില്‍ വ്യൂ ഹോട്ടെലില്‍ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ കയറി.പക്ഷെ എന്റെ ശ്രദ്ധ മു
ഴുവന്‍ ബാലുവിലായിരുന്നു.സ്പ്രിംഗ് പോലെ ചാടി നടക്കുന്ന വ്യക്തി,ആവേശത്തോ
ടെ സംസാരിക്കുന്ന,അപരിചിതത്വം ഇല്ലാതെ പെരുമാറുന്ന എന്റെ സുഹൃത്ത്.
കൊള്ളാം,, സ്വഭാവം മൊത്തത്തില്‍ എനിക്കിഷ്ട്ടമായി.പക്ഷെ മനസ്സ് വായിക്കാന്‍ 
കഴിഞ്ഞില്ലെനിക്ക്!.ആഹാരം കഴിക്കുന്നതില്‍ ശ്രദ്ധിക്കാനേ പറ്റുന്നില്ല,പകരം ബാലു
വിന്റെ മൂക്ക്,തുടുക്കെ ചുവന്ന നാവു,അളക്കാന്‍ സാധിക്കാത്ത കണ്ണുകള്‍,നഖം കടി
ച്ചിരിഞ്ഞ കൈവിരലുകള്‍,ഇവയില്ലെല്ലാമായിരുന്നു എന്റെ ശ്രദ്ധ.എടുത്തടിച്ച സം
സാരം,അലക്ഷ്യമായ രീതികള്‍,ഇവയൊക്കെ എനിക്കപരിചിതമായിരുന്നു.പക്ഷെ 
ചായയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നായിരുന്നു,രണ്ടുപേര്‍ക്കും മധുരം ചെര്‍ക്കാതെ
യാണിഷ്ട്ടം.ബാലു ഭക്ഷണം കഴിച്ച രീതി എന്നെ ഒരുപാട് ചിന്തിപ്പിച്ചു.അയാള്‍ ഭക്ഷ
ണത്തെ ബഹുമാനിക്കുന്നുന്‍ടെന്നു എനിക്ക് മനസ്സിലായി.പക്ഷെ സ്ത്രീകളെ ബഹുമാ
നിക്കുന്നില്ല എന്നൊരു തോന്നല്‍.
" നീ തീരെ മെലിഞ്ഞിട്ടനെല്ലോ? ഞാന്‍ ഊഹിച്ചതിനേക്കാള്‍ മെലിഞ്ഞിട്ടാണ്,,,
പക്ഷെ നിന്റെ ഫിഗര്‍ എനിക്കിഷ്ട്ടപ്പെട്ടു "..
ഇവിടെയും വ്യക്തിപരമായ കാര്യങ്ങള്‍ അറിയാനുള്ള തിടുക്കമാണ് ബാലുവിന്.
എനിക്ക് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.എന്റെ മൌനത്തിന്റെ അര്‍ദ്ധം 
മനസ്സിലായിട്ടാണെന്ന് തോന്നുന്നു പിന്നെ ബാലു അങ്ങിനുള്ള ചോദ്യങ്ങള്‍ ചോദിച്ചില്ല.
ഭക്ഷണം കഴിച്ചിറങ്ങി അയാള്‍ സിഗരെറ്റിനു തീകൊടുത്തു.
" നിനക്കെന്തെങ്കിലും ഗിഫ്റ്റ് തരട്ടെ? വാങ്ങിച്ചോ അല്ലാതെയോ?? "  ബാലു പ്രതീക്ഷ
യോടെ ചോദിച്ചു.
" ഇതൊക്കെ തന്നെ എന്നെ സംബന്ദ്ധിച്ചിടത്തോളം കുറെ കടന്നതാണ്.ഇതില്‍ക്കൂടുതല്‍
എന്ത്? " എന്റെ മറുപടി കുറച്ചുറക്കെയായിപ്പോയി.
ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല ബാലുവിന്റെ ചിന്തകളെ,മനസ്സിനെ,അയാളെത്ത
ന്നെയും.യാത്രപറഞ്ഞ്‌ കൈവീശി തിരിച്ചു നടക്കുമ്പോഴും സിഗരെറ്റില്‍ നിന്നും ഉയര്‍ന്ന
പുകച്ചുരുളുകള്‍ പോലെ അയാള്‍ ഉത്തരം കിട്ടാത്ത ചോദ്യമായി എന്നില്‍ തങ്ങിനിന്നി
രുന്നു.
" എന്താണ് അയാള്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്? "..
" ഞാന്‍ ഒന്നും സ്വീകരിക്കാതെ വന്നത് ശരിയായോ?മറക്കാനാവാത്ത എന്ന്തെങ്കിലും 
ഒന്ന്, മായ്ച്ചു കളയാനാവാത്ത എന്തെങ്കിലും ഒന്ന് ".............