Saturday 4 July 2015

നഷ്ടപ്രണയത്തിന്റെ വസന്തകാല ഓർമ്മയ്ക്ക്‌ ...............

ഇത് വായിക്കുന്നതിനു മുൻപ്  ഒരു ചെറിയ എറ്റുപറച്ചിൽ........
ഇത് മരുഭുമിയാണെന്ന്  ഞൻ കരുതിയ മണ്ണിൽ കിളിർത്തുവന്നതാണ്‌.
ഞൻ അതിനെ കയ്യോടെ പറിച്ചുനട്ടു വളർത്തിയെടുത്തു...
അതിശയത്തോടെ ഞൻ കണ്ടു..! അതിൽ ഇലകൾ വരുന്നത് ...
ഓരോ ഇലയിലും പ്രണയവും കരുതലും ഉണ്ടെന്നു....
വളരെ സന്തോഷത്തോടെ പറയട്ടെ ഇപ്പോഴെന്റെ സ്വന്തം ചെടി പൂവിട്ടു...........
ആദ്യത്തെ പൂവ് വളരെ മനോഹരമായിരിക്കുന്നു.............
ഇനിയും ഒരുപാട്  പൂക്കുകയും തളിർക്കുകയും കായ്ക്കുകയും ചെയ്യട്ടെ!!!





ഒരു പൂവ്  വിരിയും പോലെ
മണ്‍ ചിരാതിലെ തിരിതെളിയും പോലെ
നീ വന്നു.....
നിറമേഴും ചാലിച്ചെഴുതിയ ഒരു മഴവിൽക്കൊടി  പോലെ
എൻ മനസ്സിൽ നീ വന്നു..
എന്റെ പ്രണയം എവിടയോ ഞാൻ വച്ചുമറന്നു.
എന്റെ കൂട്ടിൽ ഞൻ ഉറങ്ങി.
ഋതുഭേദങ്ങൾ കൂടിനെ ഉമ്മവച്ചു കടന്നുപോയി പലവുരു..
അറിഞ്ഞില്ല ഞൻ എന്റെ പ്രാണേശ്വരി മുട്ടിവിളിച്ച നാളുകൾ...
ഇപ്പോൾ നീണ്ടുവന്നു ഒരു നനുത്ത സ്പർശം-
ഇളം കൈകളിൽക്കൂടി...
പൊട്ടിച്ചെടുത്ത്  മൂർദ്ധാവിൽ ഉമ്മവച്ചുണർത്തി
അത്  നീയായിരിക്കാം...........!



Thursday 7 May 2015

വിപ്ലവം

വ്യവസ്ഥാപിതമായ ഒരു നിയമത്തെ ചോദ്യം ചെയ്യുന്ന ഒരാൾ റിബലായി. സമൂഹം അവന്റെ ചിന്തകൾക്കും നാവുകൽക്കും കൂച്ചുവിലങ്ങിടാൻ ശ്രമിക്കും. അത്  എല്ലാ കാലത്തിലും അങ്ങനെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. സ്വാതന്ത്ര്യത്തിനു മുന്പും അതിനു ശേഷവും ഈ അൻപതില്പരം  ആണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മനുഷ്യന്റെ (ഇന്ത്യക്കാരന്റെ) ചിന്തകൾ സ്വതന്ത്രമായിട്ടില്ല. ഇന്നും ഇന്ത്യ ഭരിക്കുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ സാമ്രാജ്യത്വ ശക്തികൾ തന്നെയാണ് (അല്ലെങ്കിൽ അവരുടെ കീഴാളന്മാരായ രാഷ്ട്രിയ ശക്തികൾ. അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും ഏതോ മേലാളനുവേണ്ടി പണിയെടുക്കുകയാണെന്ന്  തോന്നും. നമുക്ക് വേണ്ടതിനി സ്വതന്ത്രമായ ഒരു മനസ്സാണ് , അത് നേടിയെടുക്കാനുള്ള ആർജവമാണ് . ഓരോ ഭാരതിയനും അതിനു വേണ്ടിയുള്ള സമരം തുടങ്ങാൻ സമയമായി. വയലാറിന്റെ വിപ്ലവഗാനങ്ങൾ വീണ്ടും നമ്മുടെ കാതുകളിൽ മുഴങ്ങാൻ സമയമായി. അതൊരു ബൌദ്ധിക വിപ്ലവം എന്നപേരിൽ അറിയപ്പെടും. ചരിത്രം അതിനെ അങ്ങനെ വിശേഷിപ്പിക്കും. 

Wednesday 11 December 2013


പനിനീർപ്പൂവ് 

തിരിച്ചു വരണ്ട എന്ന തീരുമാനം മാറ്റി കുറെ നാളുകൾക്ക്  ശേഷം ഞാൻ ഇവിടേക്ക്  തിരിച്ച്  വന്നത്   എന്റെ സുഹൃത്ത്  ഇന്ന്  എന്നോട്  പറഞ്ഞ ചില കാര്യങ്ങൾ കാര്യമുള്ളതാണ്  എന്ന തോന്നൽ ഉണ്ടായതുകൊണ്ടാണ് . ഇനി ഒരു കഥ പറയട്ടെ ?..................................




അവനെ പരിചയപ്പെടുന്നതിന്  മുന്പേ അവൾക്ക്  സൗഹൃദങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവയൊന്നും പനിനീർപൂവ്  പോലെ മണമുള്ളതും സുന്ദരവും ആയിരുന്നില്ല. അവന്  എപ്പോഴും പനിനീര്പൂവിന്റെ മണമായിരുന്നു. അവരുടെ സൗഹൃദം  വളർന്നു. സുഹൃത്തുക്കളെ വിശ്വസിക്കണം സൗഹൃദത്തിലും വിശ്വസിക്കണം എന്നവൻ  അവളെ പഠിപ്പിച്ചു.  അവർ ഒരുമിച്ച്  നടക്കാൻ ഇഷ്ടപ്പെട്ടു. കഥ കേൾക്കാനും  പറയാനും  അവള്ക്കെന്നും ഇഷ്ടമായിരുന്നു. അവളുടെ ഇഷ്ടങ്ങൾ  അവന്റെയും ഇഷ്ടങ്ങൾ  ആണെന്ന്  അവൾക്ക്  തോന്നി.  അവളുടെ കഥകൾ  കേൾക്കാൻ  അവളോട്‌  കഥ പറയാൻ അവൻ എന്നും ഓടിയെത്തി.

ഒരുദിവസം കഥ പറയുന്നതിനിടയിൽ  അവൻ
"എനിക്കൊരു പനിനീർ തോട്ടം ഉണ്ട് , നിന്നെ അവിടേക്ക് കൂട്ടിക്കൊണ്ട്  പോകണം എന്നെനിക്കാഗ്രഹം ഉണ്ട് ."
അവൾക്ക്  സ്വർഗ്ഗം കാണാൻ പോകുന്ന സന്തോഷമായിരുന്നു.

അവർ പൂന്തോട്ടത്തിൽ എത്തി. പനിനീർ പൂക്കളെ അവൾക്ക്  ഇഷ്ടമായിരുന്നെങ്കിലും ഒരിക്കലും അവൾ ചെടിയുടെ അടുത്ത് പോയിരുന്നില്ല. കാരണം കുട്ടിക്കാലത്ത്  അമ്മ പറയും .
" പനിനീർ  ചെടിയിൽ തൊടരുത്  മുള്ള്  കൊള്ളും  മോള്ടെ  കയ്യ്  വേദനിക്കും ."

പക്ഷെ അവൻ അവളെ നിർബന്ധിച്ചു..
" ചെറിയ മുള്ളാണ്  സാരമില്ല. ചെറുതായി വേദനിച്ചാലും പനിനീർ പൂവ് കിട്ടില്ലേ?"
അവന്റെ ചോദ്യത്തിന് മുന്നിൽ അവൾക്ക്  ഉത്തരം ഇല്ലായിരുന്നു.

പെട്ടന്ന് അവൻ തന്റെ കയ്യിൽ കടന്നു പിടിക്കുന്നതും തോട്ടത്തിലേക്ക്  വലിച്ചടുപ്പിക്കുന്നതും അവൾ അറിഞ്ഞു. തടുക്കാൻ അവൾക്കായില്ല. പിന്നീട്  അവൾക്ക്  മനസിലായി അവൻ പറഞ്ഞത് ശരിയായിരുന്നു എന്ന് . ചെറുതായി വേദനിച്ചു എങ്കിലും പനിനീർ  പൂക്കളുടെ സുഗന്ധവും നിറവും ഇന്നും അവൾക്ക്  അനുഭവിക്കാൻ കഴിയുന്നു. അവൾ വീണ്ടും വീണ്ടും അവനെ സ്നേഹിച്ചു. പനിനീർ പൂക്കളുടെ  ലോകത്തിലേക്ക്  തന്നെ കൊണ്ടുപോയത്  അവൻ അവൻ മാത്രമാണല്ലോ........

പിന്നീട്  ഒരു ദിവസം ഒരു സുഹൃത്ത്‌  എന്ന് പറയാൻ തക്ക സൗഹൃദം ഇല്ലാത്ത ഒരാൾ  അവൾക്കൊരു  പനിനീർ  പൂവ്  സമ്മാനിച്ചു . ആ പൂവിൻ തണ്ടിലെ  മുള്ള്  അവളെ ഒരുപാടു വേദനിപ്പിച്ചു. വേദനിക്കുന്ന വിരലുമായി അവൾ അവന്റെ അടുക്കൽ  എത്തി. ഇപ്പോൾ അവന്  അവളോട്  കഥ  പറയാനും കേൾക്കാനും സമയം ഇല്ലാതായിരിക്കുന്നു. പക്ഷെ ഇതൊന്നും അവൾ ആലോചിച്ചിരുന്നില്ല. പതിവ് പോലെ അവൾ അവളുടെ കഥകളും കാര്യങ്ങളും പറഞ്ഞു. അവസാനം മുള്ള് കൊണ്ട് വേദനിച്ച കയ്യും കാട്ടിക്കൊടുത്തു.
ആശ്വാസവക്കുകൾക്ക്  പകരം അവൻ പറഞ്ഞത് അവൾ കേൾക്കുകയല്ലയിരുന്നു.....
" പനിനീർ  പൂക്കൾ എന്ന് പറഞ്ഞ്  ആരാന്റെ തോട്ടത്തിൽ കയറിയാൽ ഇങ്ങനെയൊക്കെ ആകും. ഇതു നിനക്ക് ഒരു പാഠമായിരിക്കട്ടെ ."

പ്രജ്ഞയിലേക്ക് വന്ന അവൾ കണ്ടത് വിദൂരതയിൽ നടന്നകലുന്ന അവനെ ആയിരുന്നില്ല.......
അവൻ ചവിട്ടിയരച്ച പനിനീർ പൂവായിരുന്നു.........
അന്നാദ്യമായി അവൾക്ക്  തോന്നി പനിനീർപ്പൂവിന്  ഒരു സുഗന്ധവും ഇല്ലെന്ന്......................


Friday 27 July 2012

അമ്മ

അമ്മ അവന് ആരായിരുന്നു ?! നക്ഷത്രങ്ങളില്‍  അച്ഛനെ കാണിച്ചുതരുന്ന സ്നേഹമായിരുന്നോ?  അതോ  എന്റെ കുഞ്ഞു പിണക്കങ്ങള്‍ അലിയിച്ചു കളയാന്‍ ഉണ്ടാക്കിത്തരുമായിരുന്ന  പാല്പായസത്തിന്റെ മധുരം ആയിരുന്നോ ?.  അറിയില്ല അവന്....

ഇന്ന്  മീനക്ഷിയേയും കൂട്ടി കളിയ്ക്കാന്‍ പോകണം ആറ്റുവക്കത്ത് .ഇന്ന് സ്‌കൂളില്‍  പോകണ്ടാന്ന് ഇന്നലെ അറിഞ്ഞപ്പോഴേ ഇന്നത്തെ കളികള്‍ തീരുമാനിച്ചിരുന്നു . പോകണം പക്ഷെ പേടിയുണ്ട്,അമ്മ വഴക്കു പറയുമോന്ന്. എന്നാല്‍ അതിലും വലിയ ഒരു പേടി ഇന്ന്നലെ കണ്ട സ്വപ്നമാണ് . ഒന്നും  ഓര്‍മയില്ല എങ്കിലും അവ്യക്തമായി ചിലത് ഓര്‍മയുണ്ട് . അവ്യക്തമായി കണ്ടത് മുഴുവന്‍ മീനക്ഷിയെയാണ് .

"പൊന്തയിലും  മരങ്ങള്‍ക്കിടയിലും ഒളിച്ചു കളിച്ചുകൊണ്ടിരിക്കുന്നതിനിടക്കെ അവള്‍ക്ക് എന്താണ് സംഭവിച്ചത് ? ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലല്ലോ?"
ഞെട്ടിയുണര്‍ന്ന്  നിലവിളിച്ചതോര്‍മയുണ്ട് , അമ്മ വെള്ളം തന്ന് കെട്ടിപിടിച്ച് കിടന്നതോര്‍മയുണ്ട് .  പിന്നൊന്നും ഓര്‍മ വരുന്നില്ലല്ലോ?
തല കീഴ്ക്കാം  തൂക്കായി നോക്കി,ഓര്‍മ്മവരുന്നില്ല!. പിന്നെ തല ട്ടിയൊക്കെ നോക്കി , എന്നിട്ടും ഒന്നും   ഓര്‍മ്മവരുന്നില്ലല്ലോ ? പെട്ടെന്ന് മീനാക്ഷിയെ ഓര്‍ത്തു. അവളെ കുറെയാളുകള്‍  ചേര്‍ന്ന്  ആറ്റിന്‍  കരയില്‍  കിടത്തുന്നതോര്‍മയുണ്ട്. പിന്നെ എന്തുണ്ടായി ?  അപ്പോഴേക്കും ഉണര്‍ന്നു പോയില്ലേ?.വേണ്ട,ഇനി ഒന്നും ഓര്‍ക്കണ്ട കളിയ്ക്കാന്‍ പോകാം .
അമ്മയോട്  പാല്‍പ്പായസം ഉണ്ടാക്കാന്‍ വാശിപിടിച്ചു. അമ്മയ്കെ തീരെ സുഖമില്ല  എന്നു പറയുന്നുണ്ടായിരുന്നു,
"ഈ അമ്മയ്ക്ക്‌  എന്താ ഇത്ര അസുഖം? "
അമ്മ വെറുതെ മടി പിടിച്ചു പറയുന്നതാവും,
" ഞാനും ചിലപ്പോള്‍ മടി പിടിച്ചു സ്കൂളില്‍ പോകതിരിക്കില്ലേ? അമ്മയ്ക്ക് കാല്‍മുട്ട് വേദനയത്രേ, എനിക്കല്ലേ വേദന, കല്ലില്‍തട്ടി മറിഞ്ഞുവീണ് മുട്ടു മുറിഞ്ഞിരിക്കുവല്ലേ? അമ്മതന്നെയല്ലേ ആ മുറിവ് ഡറ്റോള്‍ കൊണ്ട്  തുടച്ച്‌  വീണ്ടും എന്നെ വേദനിപ്പിക്കുന്നത് ? ഇന്‍ഫെക്ഷന്‍ ആകണ്ടാത്രേ!

മറിഞ്ഞു വീണു എന്റെ നെഞ്ച് മുഴുവന്‍  കലങ്ങിയിരിക്കുവാണെന്നു അമ്മ മീനാക്ഷിയുടെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട് .
"ഇതൊക്കെ കൊണ്ടാണത്രേ അമ്മയ്ക്കെ  ഈയിടയായി നെഞ്ചുവേദന!. ആണോ ?"
ആ അറിയില്ല. .
പക്ഷെ എത്ര വേദനയായാലും അമ്മ എന്നപ്പോലെ കരയുന്നത് കണ്ടിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുനിറയുന്നത്  കണ്ടിട്ടുണ്ട്.സന്തോഷം കൊണ്ടാണെന്ന് അമ്മപറയും. ശരിയാ, ഈ മീനാക്ഷിയും ഇങ്ങനെയാ  ചിരിച് ചിരിച്ച്  അവസാനം കരയും.                                 
ഇന്നലെ കണ്ട സ്വപ്നത്തെക്കുറിച്  അമ്മയോട്  പറഞ്ഞു . അത് വെറും ഒരു സ്വപ്നമല്ലേ എന്ന് പറഞ്ഞു അമ്മ കളിയാക്കി.പക്ഷെ അമ്മയെന്നോട് നുണ പറഞ്ഞതാണോ? മുന്‍പൊക്കെ അമ്മ പറയാറുണ്ടായിരുന്നു, അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ! നമുക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ...
   
ദാ മീനു വന്നല്ലോ , അമ്മ അവള്‍ക്ക്  മഞ്ചാടിക്കുരു പോലൊരു പൊട്ടിട്ടു കൊടുത്തു.


കളിക്കുന്നതിനിടക്ക് മുഴുവന്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു . ഞാന്‍ കണ്ട സ്വപ്നം അവള്‍ക്കറിയില്ലല്ലോ ,  അറിഞ്ഞാല്‍ അവള്‍ കളിയാക്കി ചിരിക്കും. ആറ്റ് വക്കത്തേക്കു പോകാതെ അവളുടെ പിന്നാലെ നടന്നു.  എന്നിട്ടും അവള്‍ ആറ്റ്  വക്കത്തേക്കു തന്നെ പോയി , 
"ആറ്റുവഞ്ചി കൂനന്റെ കളികളിക്കുന്നത് കാണാന്‍.... ......", അതുകാണാന്‍  എനിക്കും ഇഷ്ടമായിരുന്നു. സ്വപ്നത്തെ കുറിച്ചുള്ള പേടികൊണ്ട് അവിടെയ്ക്ക് പോകാതിരുന്നതാണ് . പൊന്ത മുഴുവന്‍ ഓടിക്കളിച്ചു സമയം അറിയാന്‍ കഴിഞ്ഞില്ല. തിരിച്ച്  വരുംവഴിക്ക് അവള്‍ ഒരുകുന്നു മഞ്ചാടിക്കുരുക്കള്‍ കളിസഞ്ചിയില്‍ നിന്നും പുറത്തെടുത്തു. ഇത് സ്കൂളിലെ കൂട്ടുകാരാരോ അവള്‍ക്ക് കൊടുത്തതത്രേ!

"അമ്മ പായസം ഉണ്ടാക്കിയിട്ടുണ്ടാവും "
"ഉം " എന്ന് മൂളുകമാത്രമേ അവള്‍ ചെയ്തുള്ളൂ.
അവളുടെ  കൈയ്യിലുള്ള മഞ്ചാടിക്കുരുക്കളെ ശ്രദ്ധിക്കാത്തതിലുള്ള വിഷമമാണ് അവള്‍ക്ക്.

അമ്മയെ പുറത്തെങ്ങും കാണാതിരുന്നപ്പോള്‍ നെഞ്ജിടിപ്പുകൂടി, താമസിച്ച്  വന്നതിന്  അടി ഉറപ്പാണെന്ന് മനസിലായി .

"അമ്മേ" മീനാക്ഷിയാണ്  ഉറക്കെ വിളിച്ചത്.

മീനക്ഷിക്കുള്ള പായസവുമായി വന്നപ്പോള്‍ കണ്ടത്  രക്തത്തുള്ളികള്‍ പോലെ ചിതറിക്കിടന്ന മഞ്ചാടിക്കുരുക്കളാണ് .

 "കുരുത്തംകെട്ട പെണ്ണ്, എല്ലാം തട്ടിക്കളഞ്ഞല്ലോ ?"

"എന്നിട്ട്  നിന്നുറക്കെ കരയുന്നതുകണ്ടില്ലേ?  നാണമില്ലല്ലോ  ഇവള്‍ക്ക് "

"ഇനി  ഇതെല്ലാം ഞാന്‍ തന്നെ പെറുക്കിക്കൊടുക്കാന്‍ അമ്മ പറയും. പക്ഷെ ഇന്ന് ഞാനവള്‍ക്ക്  മഞ്ചാടിക്കുരുക്കള്‍ പെറുക്കികൊടുക്കില്ല, അവള്‍ എന്നോട്  മിണ്ടാതിരുന്നതല്ലേ.."

"ഓ, ഒരുവലിയ പത്രാസുകാരി ! എന്നിട്ടിപ്പോ എന്തായി "

"അവളെ കളിയാക്കിചിരിക്കാനാണ് തോന്നിയത് , ഏങ്ങിയേങ്ങിയുള്ള അവളുടെ കരച്ചില്‍ കേട്ടില്ലേ"

അകത്തുകയറിയപ്പോള്‍, അമ്മ നല്ല ഉറക്കത്തിലാണല്ലോ, അതുകൊണ്ട് താമസിച്ച്  വന്ന വിവരം അമ്മ അറിയില്ല.
" അമ്മേടെ ചുണ്ടത്ത്  ഉറുമ്പുകള്‍ ഇരിക്കുന്നല്ലോ ? ഈ അമ്മയെന്താ പായസം കഴിച്ചിട്ട് വായ് കഴുകിയില്ലേ ?

ഉറുമ്പുകളെ എല്ലാം അവന്‍ തട്ടിക്കളയുന്നത് കണ്ട്  അവള്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.

"എന്നിട്ടും അമ്മ  ഏഴുന്നേറ്റില്ലെല്ലോ ?"

കണ്ണ് നിറഞ്ഞതുകൊണ്ട്  തറയാകെ രക്തം തളം കെട്ടിക്കിടക്കുന്നതായി  അവന്  തോന്നി.




Saturday 23 June 2012

അയാള്‍

ജനുവരിയുടെ എല്ലാ പ്രത്യേകതകളും കാലാവസ്ഥയില്‍ കാണാനുണ്ട്.ഏതു കാലാവസ്ഥ
യിലും എനിക്ക് വിഷമമുണ്ടാക്കിയിരുന്നതു രണ്ടു കാര്യങ്ങളാണ്, മധുരം ചേര്‍ത്ത ചാ
യയും പൊടിനിറഞ്ഞ അന്തരീക്ഷവും.പക്ഷെ ഇന്ന് അതെപ്പറ്റിയൊന്നും ചിന്തിക്കാന്‍ എ
നിക്ക് നേരമില്ല.ചരക്കു വാഹനങ്ങള്‍ വന്നും പോയുമിരിക്കുന്ന റെയില്‍വേ കബൌണ്ടി
ലൂടെ വേഗത്തില്‍ നടക്കുകയാണ്.മറ്റൊരു വ്യക്തികളിലും അവിടെ നിറഞ്ഞു നില്‍ക്കുന്ന
ബഹളങ്ങളിലും ശ്രദ്ധ പതിഞ്ഞില്ല.ഭാരത യുദ്ധത്തില്‍ കര്‍ണ്ണന്‍ തൊടുത്ത ശരങ്ങല്‍ക്കു
പോലും എന്റെ കാലുകളുടെ വേഗത ഉണ്ടാവില്ല.

              ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന്‌ നെടുംകുതിര എടുക്കാന്‍ ഉണ്ടാവുന്നതി
നേക്കാള്‍ ആളുകള്‍ പ്ലാറ്റ്ഫോമില്‍ നിറഞ്ഞിരിക്കുന്നു.സാധാരണ റെയില്‍വേ സ്റ്റേഷനിലേ
ക്കുള്ള വരവ് എനിക്കെന്നും കൌതുകകാഴ്ചകള്‍ സമ്മാനിച്ചിരുന്നു.പലതരം ആളുകള്‍,
പലതരം വേഷങ്ങള്‍,അവയ്ക്ക് പലതരം വര്‍ണ്ണങ്ങള്‍,പലതരം ഭാഷകള്‍,കുസൃതികാട്ടി
നടക്കുന്ന കുരുന്നുകള്‍,പ്രണയിക്കുന്ന കൌമാരം,സഹായം വേണ്ടുന്ന വാര്‍ധക്യം,പൊ
ങ്ങച്ചം നിറഞ്ഞ സ്ത്രീരത്നങ്ങള്‍,തിടുക്കംകൂട്ടുന്ന ദമ്പതികള്‍ എല്ലാം എനിക്ക് കാഴ്ച്ചയു
ടെ വിരുന്നൊരുക്കിയിരുന്നു.നീലവസ്ത്രം ധരിച്ചു എപ്പോഴും സേവനനിരതരായിരിക്കു
ന്ന റെയില്‍വേ തൊഴിലാളികള്‍,യുണിഫോം ധരിച്ച കാറ്ററിംഗ് വിഭാഗം,അനുന്‍സ്മെ
ന്റിനുമുന്‍പ് കേള്‍ക്കാറുള്ള പരസ്യവാചകങ്ങള്‍,ഇവയൊക്കെയും ഞാന്‍ നന്നായി
ആസ്വദിച്ചിരുന്നു.പക്ഷെ ഇന്ന് ഒരു ചെറു ചിരിയോടുകൂടി എന്‍ക്വയറി കൌണ്ടറിലേ
ക്ക് നടക്കുമ്പോള്‍ എന്റെ ചിന്തകള്‍ മറ്റൊരുലോകത്തി ലാണ്.ഓഫീസില്‍ നുണ പറഞ്ഞി
ട്ടിറങ്ങിയതിന്റെ ടെന്‍ഷന്‍ ഒരറ്റത്തുന്‍ടെങ്കിലും,ഞാന്‍ ചെയ്യാന്‍ പോകുന്നത് തെറ്റല്ലെ
ന്നൊരു തോന്നല്‍ എന്നെമുന്നോട്ടു നടത്തിച്ചു.


എന്‍ക്വയറി കൌണ്ടറില്‍ നിന്നും 15-മിനിട്ടിനകം ട്രെയിന്‍ എത്തും എന്ന വിവരം ഗ്രഹി
ച്ച്പതുക്കെ ലേഡീസ് വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു.മിനിട്ടുകള്‍ മണിക്കൂറുകള്‍ പോലെ
തോന്നി.പക്ഷെ 15-മിനിട്ട് കഴിഞ്ഞിട്ടും അനൌന്‍സ്മെന്റ് ഒന്നുംതന്നെ കേള്‍ക്കുന്നില്ല.മറ്റു
പല വണ്ടികളുടെയും അനൌന്‍സ്മെന്റ്കള്‍ കേള്‍ക്കാം.ഒരു വണ്ടി സ്റെഷനില്‍ എത്തു
മ്പോള്‍ വെയിറ്റിംഗ്റൂം ഒഴിയുകയും,അതേ വണ്ടിയിലെ സ്ത്രീകളെക്കൊണ്ട് നിറയുക
യും ചെയ്യുന്നു.പക്ഷെ ഞാന്‍ മാത്രം സ്ഥിരമായി അവിടെ തങ്ങിനിന്നു.ഇടയ്ക്കു മുറിയില്‍
പരക്കുന്ന മൂത്രത്തിന്റെ രൂക്ഷഗന്ദ്ധം എന്നെ അസ്വസ്ഥയാക്കി.പതുക്കെ ഇറങ്ങി ബൂത്ത്‌ 
തിരക്കിനടന്നു." വണ്ടിയെവിടെയെത്തി " എന്നുള്ള ചോദ്യത്തിന് " കായംകുളത്തുനിന്നും
പുറപ്പെട്ടില്ല " എന്ന് മറുപടി കിട്ടി." ഞാന്‍ തിരിച്ചുപോകട്ടെ? " എന്ന് ചോദിച്ചപ്പോള്‍ 
" നീ അവിടെയിരിക്കു,ഞാന്‍ അരമണിക്കൂരിനകം അവിടെയെത്തും " എന്നും മറുപടി വ
ന്നു.വെയിറ്റിംഗ് റൂമി ല്‍ തിരികെ വന്നു കസേരയില്‍ ചാരിയിരിക്കുമ്പോള്‍ മൂന്നു മാസ
ങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളിലേക്ക് പറന്നുപോയി മനസ്സ്...

          ഒരിക്കലും രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള അടുപ്പമായിരുന്നില്ല ഞങ്ങള്‍ തമ്മില്‍ 
ഉണ്ടായിരുന്നത്,തികച്ചും മനസ്സുകളുടെ അടുപ്പം.അതിലുപരി ബാലു പറയാറുള്ളതു
പോലെ എല്ലാം ഒരു നിമിത്തം.അല്ലെങ്കില്‍ രണ്ടു നാടുകളില്‍ ബാലുവും അനുവും ആ
യിരുന്നവര്‍ പരിചയപ്പെടില്ലായിരുന്നുവല്ലോ.അല്ലെങ്കില്‍ ഓഫീസിലെ ഇന്റര്‍വ്യൂ ഹാ
ളില്‍ നിന്നും മൂന്നാമതൊരാള്‍ വഴിയുണ്ടായ അടുപ്പം ബാലു പറയുമ്പോലെ എന്റെ 
ദുര്‍വാശിമൂലം ഇവിടംവരെയെത്തി.എന്നുമെനിക്ക് ബാലുവിനോട് തോന്നിയിട്ടുള്ളത്,
വൈകാരികമായ ഇഷ്ട്ടത്തിലുപരി ഒരരാധന,ഒരു വിശ്വാസം ഒക്കെയാണല്ലോ.ബാലു
വിന് തിരിച്ച് എന്താണുണ്ടായത് എന്ന് അന്വേഷിക്കാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല.ചിലപ്പോ
ള്‍ അതൊരു സിമ്പതി ആയിരിക്കാം.അതെന്തായാലും എനിക്ക് വിഷയമല്ല,എന്നും ഞാന്‍
എന്റെ വികാരങ്ങളെ മാത്രമേ മാനിച്ചിട്ടുള്ളൂ.കുറെയേറെ ചോദ്യങ്ങള്‍ എന്റെ മനസ്സി
ല്‍ വന്നുനിറഞ്ഞു." ബാലുഎനിക്കാരായിരുന്നു?പ്രണയിക്കാന്‍ അറിയാത്ത,അല്ലെങ്കില്‍ 
അതിനോട് മുഖം തിരിച്ചിട്ടുള്ള,പ്രകൃതിയിലെ വൈകാരിക ഭാവങ്ങളെ മനസ്സിലാക്കാന്‍
ശ്രമിച്ചിട്ടില്ലാത്ത എന്നെ ഇതിലേക്ക് വലിച്ചിഴച്ച്ച,എന്റെ മനസ്സിനെ വിഷമിപ്പിച്ച്ച,
കണ്ണുകളെ കരയിപ്പിച്ച മഹാന്‍.അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍,രണ്ടു കുട്ടികളെ
യും ഭര്‍ത്താവിനെയുമൊക്കെ സംരക്ഷിച്ചു നടക്കേണ്ട ഈ പ്രായത്തില്‍ അമ്മക്കൊപ്പം
ഉറങ്ങി,അമ്മ ഉരുട്ടുന്ന ഉരുളക്കു വാ പൊളിച്ചു,മൂക്കത്ത് ശുണ്ടിയുമായി നടന്ന എ
ന്റെ അഹങ്കാരത്തെ കുത്തിയൊടിച്ചു പെട്ടിയിലാക്കിയ ബാലു.അടുത്ത് വന്നിരുന്ന 
കുട്ടിയുടെ സംസാരം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.കൂടെ അവന്റെ അമ്മയുമു
ണ്ടായിരുന്നു.അവര്‍ കേരള എക്സ്പ്രെസ്സിനു പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോകാ
ന്‍ വന്നതാണ്‌.ഞാനും ആ ട്രെയിന്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എവി
ടെ പോകാനാണെന്ന അന്വേഷണം വന്നു."അല്ല, ഞാന്‍ ഒരാളെ സ്വീകരിക്കാന്‍ വന്നതാ
ണെന്ന് "പറഞ്ഞൊഴിഞ്ഞുമാറി.അല്ലെങ്കിലും അപരിചിതരോട് ഒരു ചിരിക്കപ്പുറം ഒന്നും
പങ്കുവെക്കുന്നത് എനിക്കിഷ്ട്ടമല്ലായിരുന്നു.പതുക്കെ പതുക്കെ ഞാന്‍ ഉറക്കത്തിലേക്ക് 
വീണുപോയി...

         " യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌.....ട്രെയിന്‍ നമ്പര്‍......ന്യൂ ഡല്‍ഹിയില്‍ നിന്നും തിരു
നന്തപുരം വരെപോകുന്ന കേരള എക്സ്പ്രെസ്സ് ചില സാങ്കേതിക കാരണങ്ങള്‍ മൂലം 
വൈകിഓടുന്നു.കുറച്ചു സമയത്തിനുള്ളില്‍ കേരള എക്സ്പ്രെസ്സ് 4-മത്തെ പ്ലാറ്റ്ഫോ
മില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു"...... അനൌന്‍സ്മെന്‍റ് കേട്ട് ഞാന്‍ ഞെട്ടിയുണര്‍
ന്നു ചുറ്റിലും നോക്കി.ആരും ശ്രദ്ധിക്കുന്നില്ല,വീണ്ടും എന്റെ ചിന്തകള്‍ ഊളിയിട്ടു ബാ
ലുവിലെത്തി.പരിചയപ്പെട്ട നാള്‍ മുതല്‍ എന്റെമേല്‍ ആധിപത്യം സ്ഥാപിച്ചു മാത്രമേ
സംസാരിച്ചിരുന്നുള്ളൂ.ആദ്യമൊക്കെ തോന്നിയിരുന്ന ഇഷ്ട്ടക്കുറവു പിന്നീട് ഒരു ഇഷ്ട്ട
ത്തിനു ചാല് കീറുകയാണെന്ന് ഞാന്‍ മനസ്സിലാക്കി.പലപ്പോഴും എനിക്ക് യോജിക്കുന്ന
ആളല്ല എന്ന് തോന്നിയിട്ടും മനസ്സ് പിന്മാറാന്‍ കൂട്ടാക്കിയില്ല.ഓരോ കയ്പ്പ് നിറഞ്ഞ
അനുഭവങ്ങളും,സംഭാഷണങ്ങളും എന്നെ ബാലുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു.
ബാലു പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ പോസിടീവ് ആയി മാത്രം സ്വീകരിച്ചു.അയാള്‍
ക്കെന്തായാലും എനിക്ക് പ്രശ്നമില്ല,ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെട്ടു,അതിഷ്ട്ടപ്പെട്ടത്‌ തന്നെ
യാണ്.അതില്‍ ഒരു മാറ്റവും ഇല്ല.

മെയിലുകളില്‍ക്കൂടിയും,ഫോണില്‍ക്കൂടിയും ഉള്ള പരിചയത്തെക്കാളുപരി,മജ്ജയും
മാംസവുമുള്ള രണ്ടു വ്യക്തികളായി പരിചയപ്പെടുകയാണ് ഈ കൂടിക്കാഴ്ച്ചയുടെ
ഉദ്ദേശ്യം.മനസ്സുകൊണ്ട് ബാലുവിന്റെ എല്ലാ വൈകൃതങ്ങള്‍ക്കും കൂട്ട് നിന്നിട്ടുണ്ട്.
പക്ഷെ ശരീരംകൊണ്ട് അതുണ്ടാവരുതെന്നു മനസ്സില്‍ പലപ്രാവശ്യം അരക്കിട്ടുറപ്പി
ച്ചിട്ടുണ്ട്.അനുവിന് ബാലുവിനോടുള്ള ബന്ധം എന്തായിരുന്നു?...... ആ ...അറിയില്ല,
ഒരുപക്ഷെ അത് ഒരു ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയോടുള്ള അടുപ്പം??.
വ്യക്തിപരമായ ഒരു കാര്യങ്ങളും സുഹൃത്തുക്കളോട്പോലും ഞാന്‍ പറയാറില്ല.
പക്ഷെ ബാലു ചോദിച്ചപ്പോഴൊക്കെ ഞാനത് പറഞ്ഞിട്ടുണ്ട്. 'ഫോണിലൂടെ എന്നെ
ആവശ്യപ്പെട്ട വ്യക്തി'!.എല്ലാം ബാലുവിനവകാശപ്പെട്ടതാണ്.ആ തന്റെടിയെ കാണ
ണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറെയായി,ഇന്നത്‌ സാക്ഷാത്കരിക്കാന്‍ പോ
കുകയാണ്. " ജാതകചേര്‍ച്ചക്കുറവു വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാക്കി " എന്ന്
ബാലു എന്നോട് പറഞ്ഞു.ഒരുപക്ഷെ അത് ബാലു എന്നോട് പറഞ്ഞ ഒരു നുണയാണെ
ങ്കില്‍ക്കൂടി,അത് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു.ബാലു എന്നോടുപറഞ്ഞ ഒരു
പാടു നുണകളില്‍ ഒന്നായിക്കാണാണെനിക്കിഷ്ട്ടം.
                    "  യാത്രക്കാരുടെ ശ്രദ്ധക്ക്... ന്യൂ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം
രെ പോകുന്ന  കേരള എക്സ്പ്രെസ്സ് അല്‍പ്പസമയത്തിനുള്ളില്‍ നാലാമത് പ്ലാറ്റ്ഫോ
മില്‍ എത്തിച്ചേരും....."അനൌന്‍സ്മെന്‍റ് എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.വെയി
റ്റിംഗ്റൂമില്‍ ആകെ ബഹളം,എല്ലാവരും തിരക്കിട്ട് പുറത്തേക്കു ഇറങ്ങുന്നു.ഞാനും
ബാഗുമെടുത്ത്‌ ഫോണ്‍ ചെയ്യാനായി ഇറങ്ങി.
        " ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ ചിലപ്പോള്‍ മനസ്സിലായില്ലെങ്കിലോ? ഞാന്‍
ലേഡീസ് വെയിറ്റിംഗ് റൂമിനു പുറത്തു നില്‍ക്കാം ".ഞാന്‍ പറഞ്ഞു.
ഈ  കൂടിക്കാഴ്ച്ച്ച ഒരിക്കലും ആര്‍ഭാടപൂര്‍ണ്ണമാകരുതെന്നു എനിക്ക് നിര്‍ബന്ദ്ധ
മായിരുന്നു.പുതുമയില്ലാത്തതും,പഴയതുമായ ചുരിദാര്‍തന്നെ ഇട്ടു വന്നത് അതുകൊ
ണ്ടാണ്.പച്ചയായി സംസാരിച്ചു പരിചയപ്പെട്ട വ്യക്തികള്‍ പച്ചയായിത്തന്നെ കാണ
ണം.കണ്ട മാത്രയില്‍ത്തന്നെ ബാലു തിരിച്ചറിഞ്ഞു.
" ഹല്ലോ മാഡം, ഹൌ ആര്‍ യു? ".  ഞാന്‍ അത്ര ഫൈന്‍ അല്ലാതിരുന്നതിനാല്‍ തിരിച്ചു
"ഗുഡ് ഈവെനിംഗ്" വിഷ് ചെയ്ത്,ഞങ്ങള്‍ റെയില്‍വേ സ്റെഷനില്‍ നിന്നും പുറത്തു
കടന്നു.എന്നും നേരില്‍ കാണാറുള്ള വ്യക്തികളെപ്പോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്‌.
ഒരുതരത്തിലുള്ള വികാരത്തള്ളിച്ച്ചയും എനിക്കനുഭവപ്പെട്ടില്ല,ബാലുവിനും അങ്ങി
നെ തന്നെയായിരിക്കണം.

പക്ഷെ പുറത്തിറങ്ങുന്നതിനിടയില്‍ പെട്ടെന്ന് ബാലുപറഞ്ഞു 
" നീ എന്താവശ്യപ്പെട്ടാലും ഞാന്‍ തരും,നിന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാന്‍ തോന്നു
ന്നു.ഞാന്‍ പരിചയപ്പെട്ട പെണ്‍കുട്ടികളില്‍ ഒരു വാക്കുകൊണ്ടുപോലും ബുദ്ധിമുട്ടി
ക്കാത്ത പക്വതയുള്ള കുട്ടിയാണ് നീ..."
കുടിയന് ഒരുമാറ്റവുമില്ല,കാണുമ്പോഴെങ്കിലും പക്വമായി പെരുമാറുമെന്നു പ്രതീക്ഷി
ച്ചിരുന്നു.അയാള്‍ക്ക്‌ ഞാന്‍ അയാള്‍ കണ്ട ഒരുപാട് പെണ്‍കുട്ടികളില്‍ ഒരാളായിരി
ക്കും.പക്ഷെ എനിക്കങ്ങിനെയല്ലെല്ലോ...കോളേജിലേക്ക് പോകുന്ന വഴിയിലുള്ള റെ
യില്‍ വ്യൂ ഹോട്ടെലില്‍ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ കയറി.പക്ഷെ എന്റെ ശ്രദ്ധ മു
ഴുവന്‍ ബാലുവിലായിരുന്നു.സ്പ്രിംഗ് പോലെ ചാടി നടക്കുന്ന വ്യക്തി,ആവേശത്തോ
ടെ സംസാരിക്കുന്ന,അപരിചിതത്വം ഇല്ലാതെ പെരുമാറുന്ന എന്റെ സുഹൃത്ത്.
കൊള്ളാം,, സ്വഭാവം മൊത്തത്തില്‍ എനിക്കിഷ്ട്ടമായി.പക്ഷെ മനസ്സ് വായിക്കാന്‍ 
കഴിഞ്ഞില്ലെനിക്ക്!.ആഹാരം കഴിക്കുന്നതില്‍ ശ്രദ്ധിക്കാനേ പറ്റുന്നില്ല,പകരം ബാലു
വിന്റെ മൂക്ക്,തുടുക്കെ ചുവന്ന നാവു,അളക്കാന്‍ സാധിക്കാത്ത കണ്ണുകള്‍,നഖം കടി
ച്ചിരിഞ്ഞ കൈവിരലുകള്‍,ഇവയില്ലെല്ലാമായിരുന്നു എന്റെ ശ്രദ്ധ.എടുത്തടിച്ച സം
സാരം,അലക്ഷ്യമായ രീതികള്‍,ഇവയൊക്കെ എനിക്കപരിചിതമായിരുന്നു.പക്ഷെ 
ചായയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നായിരുന്നു,രണ്ടുപേര്‍ക്കും മധുരം ചെര്‍ക്കാതെ
യാണിഷ്ട്ടം.ബാലു ഭക്ഷണം കഴിച്ച രീതി എന്നെ ഒരുപാട് ചിന്തിപ്പിച്ചു.അയാള്‍ ഭക്ഷ
ണത്തെ ബഹുമാനിക്കുന്നുന്‍ടെന്നു എനിക്ക് മനസ്സിലായി.പക്ഷെ സ്ത്രീകളെ ബഹുമാ
നിക്കുന്നില്ല എന്നൊരു തോന്നല്‍.
" നീ തീരെ മെലിഞ്ഞിട്ടനെല്ലോ? ഞാന്‍ ഊഹിച്ചതിനേക്കാള്‍ മെലിഞ്ഞിട്ടാണ്,,,
പക്ഷെ നിന്റെ ഫിഗര്‍ എനിക്കിഷ്ട്ടപ്പെട്ടു "..
ഇവിടെയും വ്യക്തിപരമായ കാര്യങ്ങള്‍ അറിയാനുള്ള തിടുക്കമാണ് ബാലുവിന്.
എനിക്ക് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങിയിരുന്നു.എന്റെ മൌനത്തിന്റെ അര്‍ദ്ധം 
മനസ്സിലായിട്ടാണെന്ന് തോന്നുന്നു പിന്നെ ബാലു അങ്ങിനുള്ള ചോദ്യങ്ങള്‍ ചോദിച്ചില്ല.
ഭക്ഷണം കഴിച്ചിറങ്ങി അയാള്‍ സിഗരെറ്റിനു തീകൊടുത്തു.
" നിനക്കെന്തെങ്കിലും ഗിഫ്റ്റ് തരട്ടെ? വാങ്ങിച്ചോ അല്ലാതെയോ?? "  ബാലു പ്രതീക്ഷ
യോടെ ചോദിച്ചു.
" ഇതൊക്കെ തന്നെ എന്നെ സംബന്ദ്ധിച്ചിടത്തോളം കുറെ കടന്നതാണ്.ഇതില്‍ക്കൂടുതല്‍
എന്ത്? " എന്റെ മറുപടി കുറച്ചുറക്കെയായിപ്പോയി.
ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല ബാലുവിന്റെ ചിന്തകളെ,മനസ്സിനെ,അയാളെത്ത
ന്നെയും.യാത്രപറഞ്ഞ്‌ കൈവീശി തിരിച്ചു നടക്കുമ്പോഴും സിഗരെറ്റില്‍ നിന്നും ഉയര്‍ന്ന
പുകച്ചുരുളുകള്‍ പോലെ അയാള്‍ ഉത്തരം കിട്ടാത്ത ചോദ്യമായി എന്നില്‍ തങ്ങിനിന്നി
രുന്നു.
" എന്താണ് അയാള്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്? "..
" ഞാന്‍ ഒന്നും സ്വീകരിക്കാതെ വന്നത് ശരിയായോ?മറക്കാനാവാത്ത എന്ന്തെങ്കിലും 
ഒന്ന്, മായ്ച്ചു കളയാനാവാത്ത എന്തെങ്കിലും ഒന്ന് ".............