Saturday, 4 July 2015

നഷ്ടപ്രണയത്തിന്റെ വസന്തകാല ഓർമ്മയ്ക്ക്‌ ...............

ഇത് വായിക്കുന്നതിനു മുൻപ്  ഒരു ചെറിയ എറ്റുപറച്ചിൽ........
ഇത് മരുഭുമിയാണെന്ന്  ഞൻ കരുതിയ മണ്ണിൽ കിളിർത്തുവന്നതാണ്‌.
ഞൻ അതിനെ കയ്യോടെ പറിച്ചുനട്ടു വളർത്തിയെടുത്തു...
അതിശയത്തോടെ ഞൻ കണ്ടു..! അതിൽ ഇലകൾ വരുന്നത് ...
ഓരോ ഇലയിലും പ്രണയവും കരുതലും ഉണ്ടെന്നു....
വളരെ സന്തോഷത്തോടെ പറയട്ടെ ഇപ്പോഴെന്റെ സ്വന്തം ചെടി പൂവിട്ടു...........
ആദ്യത്തെ പൂവ് വളരെ മനോഹരമായിരിക്കുന്നു.............
ഇനിയും ഒരുപാട്  പൂക്കുകയും തളിർക്കുകയും കായ്ക്കുകയും ചെയ്യട്ടെ!!!





ഒരു പൂവ്  വിരിയും പോലെ
മണ്‍ ചിരാതിലെ തിരിതെളിയും പോലെ
നീ വന്നു.....
നിറമേഴും ചാലിച്ചെഴുതിയ ഒരു മഴവിൽക്കൊടി  പോലെ
എൻ മനസ്സിൽ നീ വന്നു..
എന്റെ പ്രണയം എവിടയോ ഞാൻ വച്ചുമറന്നു.
എന്റെ കൂട്ടിൽ ഞൻ ഉറങ്ങി.
ഋതുഭേദങ്ങൾ കൂടിനെ ഉമ്മവച്ചു കടന്നുപോയി പലവുരു..
അറിഞ്ഞില്ല ഞൻ എന്റെ പ്രാണേശ്വരി മുട്ടിവിളിച്ച നാളുകൾ...
ഇപ്പോൾ നീണ്ടുവന്നു ഒരു നനുത്ത സ്പർശം-
ഇളം കൈകളിൽക്കൂടി...
പൊട്ടിച്ചെടുത്ത്  മൂർദ്ധാവിൽ ഉമ്മവച്ചുണർത്തി
അത്  നീയായിരിക്കാം...........!



6 comments:

  1. പൂവിന്റെ മനോഹരിതയിൽ മയങ്ങി പോകാതെ ജീവിതത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തി ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ ..
    http://prajeeshknpy.blogspot.ae/

    ReplyDelete
    Replies
    1. thank you Swapna sanchari.........ഇനിയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു,........

      Delete
  2. പ്രതീക്ഷകള്‍ക്ക് മരണമില്ല.

    ReplyDelete
    Replies
    1. അതെ പ്രതീക്ഷകൾക്ക് മരണമില്ല്ല........

      Delete
  3. ആയിരിക്കാം!!

    ReplyDelete
  4. നന്ദി അജിത്‌ ഏട്ടാ, വന്നതിനും വായിച്ചതിനും.... ഇനിയും വിലപെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...........

    ReplyDelete