വ്യവസ്ഥാപിതമായ ഒരു നിയമത്തെ ചോദ്യം ചെയ്യുന്ന ഒരാൾ റിബലായി. സമൂഹം അവന്റെ ചിന്തകൾക്കും നാവുകൽക്കും കൂച്ചുവിലങ്ങിടാൻ ശ്രമിക്കും. അത് എല്ലാ കാലത്തിലും അങ്ങനെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. സ്വാതന്ത്ര്യത്തിനു മുന്പും അതിനു ശേഷവും ഈ അൻപതില്പരം ആണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മനുഷ്യന്റെ (ഇന്ത്യക്കാരന്റെ) ചിന്തകൾ സ്വതന്ത്രമായിട്ടില്ല. ഇന്നും ഇന്ത്യ ഭരിക്കുന്നത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ സാമ്രാജ്യത്വ ശക്തികൾ തന്നെയാണ് (അല്ലെങ്കിൽ അവരുടെ കീഴാളന്മാരായ രാഷ്ട്രിയ ശക്തികൾ. അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും ഏതോ മേലാളനുവേണ്ടി പണിയെടുക്കുകയാണെന്ന് തോന്നും. നമുക്ക് വേണ്ടതിനി സ്വതന്ത്രമായ ഒരു മനസ്സാണ് , അത് നേടിയെടുക്കാനുള്ള ആർജവമാണ് . ഓരോ ഭാരതിയനും അതിനു വേണ്ടിയുള്ള സമരം തുടങ്ങാൻ സമയമായി. വയലാറിന്റെ വിപ്ലവഗാനങ്ങൾ വീണ്ടും നമ്മുടെ കാതുകളിൽ മുഴങ്ങാൻ സമയമായി. അതൊരു ബൌദ്ധിക വിപ്ലവം എന്നപേരിൽ അറിയപ്പെടും. ചരിത്രം അതിനെ അങ്ങനെ വിശേഷിപ്പിക്കും.